UAE
ഉറങ്ങിക്കിടന്ന കാമുകിയെ കുത്തിപ്പരുക്കേല്‍പ്പിച്ച  യുവാവിന് ദുബൈയില്‍ ജയില്‍ ശിക്ഷ
UAE

ഉറങ്ങിക്കിടന്ന കാമുകിയെ കുത്തിപ്പരുക്കേല്‍പ്പിച്ച യുവാവിന് ദുബൈയില്‍ ജയില്‍ ശിക്ഷ

Web Desk
|
3 Jun 2022 4:47 PM IST

കാമുകിയെ ഉറക്കത്തില്‍ കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ 33 കാരനായ പ്രവാസിയെ ദുബൈയില്‍ തടവ് ശിക്ഷക്ക് വിധിച്ചു.

ഒന്നിലധികം തവണയാണ് ഉറങ്ങിക്കിടന്ന തന്റെ കാമുകിയെ ഇയാള്‍ കുത്തി മുറിവേല്‍പ്പിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തെ തടവിന് ശേഷം ഇയാളെ നാടുകടത്താനും കോടതി വിധിച്ചിട്ടുണ്ട്.

സഹായമഭ്യര്‍ത്ഥിച്ചുള്ള യുവതിയുടെ നിലവിളി കേട്ട് അയല്‍ക്കാരനാണ് ഓടിവന്ന് ഇവരെ രക്ഷിച്ചത്. അതേ അപ്പാര്‍ട്ട്മെന്റില്‍ തന്നോടൊപ്പം താമസിച്ചിരുന്ന തന്റെ കാമുകനാണ് സംഭവത്തിനു പിന്നിലെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി. കാമുകന്‍ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

തന്റെ വിസക്ക് നല്‍കാനായി യുവാവ് യുവതിയോട് 8,000 ദിര്‍ഹം ആവശ്യപ്പെട്ടിരുന്നു. 5,000 ദിര്‍ഹം നല്‍കിയ യുവതി ബാക്കി തുക പിന്നീട് നല്‍കാമെന്ന് പറഞ്ഞെങ്കിലും ഇത് തര്‍ക്കത്തിന് കാരണമാവുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

Similar Posts