< Back
UAE
യു.എ.ഇയിൽ കനത്തമഴയിൽ നിർത്തിവെച്ച പല സർവീസുകളും പുനാരാരംഭിച്ചു
UAE

യു.എ.ഇയിൽ കനത്തമഴയിൽ നിർത്തിവെച്ച പല സർവീസുകളും പുനാരാരംഭിച്ചു

Web Desk
|
3 May 2024 10:59 PM IST

ദുബൈ വിമാനത്താവളത്തിൽ മഴ കാരണം 13 വിമാനങ്ങൾ റദ്ദാക്കിയിരുന്നു

ദുബൈ: കഴിഞ്ഞദിവസത്തെ കനത്തമഴയിൽ നിർത്തിവെക്കേണ്ടി വന്ന പല സർവീസുകളും യു.എ.ഇയിലെ വിവിധ എമിറേറ്റുകൾ പുനാരാരംഭിച്ചു. ദുബൈ വിമാനത്താവളത്തിൽ മഴ കാരണം 13 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. അഞ്ച് വിമാനങ്ങൾ തിരിച്ചുവിടേണ്ടി വന്നു. എന്നാൽ, അതിവേഗം പഴയരീതിയിൽ പ്രവർത്തനം പുനരാരംഭിക്കാൻ കഴിഞ്ഞതായി വിമാനത്താവളം അധികൃതർ വ്യക്തമാക്കി. ഷാർജയിൽ നിന്നുള്ള ഇന്റർസിറ്റി ബസുകൾ ഇന്ന് മുതൽ സർവീസ് പുനരരാംഭിച്ചു. ദുബൈയിൽ നിന്നുള്ള ഇന്റർസിറ്റി ബസുകൾ ഇന്നലെ തന്നെ സർവീസ് തുടങ്ങിയിരുന്നു. മറൈൻ സർവീസുകൾ സാധാരണനിലയിലേക്ക് മടങ്ങിയതായി ആർ.ടി.എ അറിയിച്ചു. മിക്ക റോഡുകളിൽ നിന്നും വെള്ളക്കെട്ട് ഒഴിവാക്കാൻ സാധിച്ചിട്ടുണ്ട്. മിക്ക എമിറേറ്റുകളിലും ഗതാഗതം സാധാരണനിലയിലേക്ക് മടങ്ങിയെന്നും അധികൃതർ അറിയിച്ചു.

Similar Posts