< Back
UAE

UAE
അജ്മാനിൽ രണ്ടിടത്ത് വൻ തീപിടിത്തം; നിരവധി സ്ഥാപനങ്ങളും വാഹനങ്ങളും ചാമ്പലായി
|17 Feb 2023 11:23 PM IST
25 നില കെട്ടിടത്തിൽ നിന്നും കുട്ടികളടക്കം പുറത്തേക്കോടി
അജ്‌മാൻ: അജ്മാനിൽ രണ്ടിടങ്ങളിൽ വൻ തീപിടിത്തം. ഫ്ളാറ്റ് സമുച്ചയമായ പേൾ ടവറിലും, അജ്മാൻ വ്യവസായ മേഖലയിലുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ തീപിടുത്തമുണ്ടായത്. വൻ നാശനഷ്ടമുണ്ടായെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ന് ഉച്ചയോടെയാണ് മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന അജ്മാൻ പേൾ ടവർ ബി ഫൈവിൽ തീപിടുത്തമുണ്ടായത്. 25 നില കെട്ടിടത്തിൽ നിന്നും കുട്ടികളടക്കം പുറത്തേക്കോടി.
തീപിടുത്തമുണ്ടായി ഒരു മണിക്കൂറിനകം കെട്ടിടത്തിലെ മുഴുവൻ താമസക്കാരെയും സിവിൽ ഡിഫൻസ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയാണ് വ്യവസായ മേഖലയിൽ വൻ തീപിടുത്തമുണ്ടായത്. ഓയിൽ ഫാക്ടറിയിൽ നിന്ന് പടർന്ന തീയിൽ സമീപത്തെ പ്രിന്റിങ് പ്രസും, വെയർഹൗസുകളും, സമീപത്ത് നിർത്തിയിട്ടിരുന്ന പന്ത്രണ്ടിലധികം കാറുകളും ചാമ്പലായി.