< Back
UAE

UAE
യു.എ.ഇയിൽ വൻ വിസാതട്ടിപ്പ്; നൂറിലേറെ മലയാളികൾ കുടുങ്ങി
|17 Nov 2022 10:33 PM IST
മണിചെയിൻ മാതൃകയിലാണ് ഇരകളെ വലയിലാക്കുന്നത്. തട്ടിപ്പിന്റെ ഇരകൾ അജ്മാനിൽ ഭക്ഷണത്തിന് പോലും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്.
ദുബൈ: യു.എ.ഇയിലെ ചോക്ല്‌ലേറ്റ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് വൻ വിസാ തട്ടിപ്പ്. നൂറിലധികം മലയാളികൾ തട്ടിപ്പിന് ഇരയായി. ഫാമിലി സ്റ്റാറ്റസ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് രണ്ട് കുട്ടികളുള്ള കുടുംബത്തെയും അബൂദബിയിലെത്തിച്ച് കബളിപ്പിച്ചു. മണിചെയിൻ മാതൃകയിലാണ് ഇരകളെ വലയിലാക്കുന്നത്. തട്ടിപ്പിന്റെ ഇരകൾ അജ്മാനിൽ ഭക്ഷണത്തിന് പോലും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. ഫേസ്ബുക്കും വാട്ട്‌സ്ആപ്പും വഴി നടത്തിയ തട്ടിപ്പിന് പിന്നിൽ ചരട് വലിച്ചവരെ ഇരകൾ ഇതുവരെ നേരിൽ കണ്ടിട്ടുപോലുമില്ല.