< Back
UAE
മാസ്​റ്റർവിഷൻ അവാർഡുകൾ മാധ്യമ, സിനിമാ, രാഷ്​ട്രീയ മേഖലയിലെ പ്രതിഭകൾക്ക്​
UAE

മാസ്​റ്റർവിഷൻ അവാർഡുകൾ മാധ്യമ, സിനിമാ, രാഷ്​ട്രീയ മേഖലയിലെ പ്രതിഭകൾക്ക്​

Web Desk
|
15 March 2023 12:34 AM IST

സിനിമ രംഗത്ത് നിന്നും നിമിഷ സജയൻ, ജോജു ജോർജ് തുടങ്ങിയവർ അവാർഡിന്ന് അർഹരായി

യു.എ.ഇ: ദുബൈ ആസ്ഥാനമായ മാസ്റ്റർ വിഷൻ ഇന്റർനാഷണൽ വിവിധ മേഖലകളിലെ മികവിന് ഏർപ്പെടുത്തിയ അവാർഡുകൾ പ്രഖ്യാപിച്ചു. സിനിമാ, മാധ്യമ, രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള നിരവധി പ്രതിഭകൾക്കാണ് പുരസ്കാരം. മെയ് മാസത്തിൽ ദുബൈയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. സിനിമ രംഗത്ത് നിന്നും നിമിഷ സജയൻ, ജോജു ജോർജ് തുടങ്ങിയവർ അവാർഡിന്ന് അർഹരായി.

ബിസിനസ്, സാമൂഹ്യ സേവനം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരെയും അവർഡിനായി തെരഞ്ഞെടുത്തു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സംവാദ പരിപാടികളുടെ ഭാഗമായാണ് അവാർഡ് ദാന ചടങ്ങും സംഘടിപ്പിക്കുക. കേന്ദ്ര - സംസ്ഥാന മന്ത്രിമാർ,നടി മഞ്ജു വാര്യർ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മാസ്റ്റർ വിഷൻ എം. ഡി. എം.എം റഫീഖ്, ഖാലിദ് സഖർ അൽ ഹായി, അസ്മ മഷൂഖ് അലി, മോഹൻദാസ് വൈക്കം, ഫിറോസ് അബ്ദുള്ള തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


Similar Posts