
മാവേലിക്കര സ്വദേശി റാസൽഖൈമയിൽ മരിച്ച നിലയിൽ
|സുഹൃത്തിന്റെ പണമിടപാടിന് ജാമ്യം നിന്ന് കേസിൽ കുടുങ്ങിയെന്ന് കുറിപ്പ്
റാസൽഖൈമ: മാവേലിക്കര സ്വദേശിയെ യുഎഇയിലെ റാസൽഖൈമയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷിബു തമ്പാനെ (55)യാണ് റാസൽഖൈമയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ റാക് ജസീറയിൽ ജോലി ചെയ്തിരുന്ന ഷിബു നിലവിൽ ദുബൈയിൽ ഡോക്യുമെന്റ് കൺട്രോളർ ആയി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു.
സുഹൃത്തിന് പണമിടപാടിന് നൽകിയ ഗ്യാരണ്ടി ചെക്ക് മടങ്ങുകയും കേസിലകപ്പെട്ട് യാത്രാവിലക്ക് ഉൾപ്പെടെ നേരിടുകയും ചെയ്തതിനെ തുടർന്ന് കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് സാമൂഹിക പ്രവർത്തകനിൽ നിന്ന് ലഭിക്കുന്ന വിവരം. മരണത്തിന് ഉത്തരവാദികളെ സൂചിപ്പിക്കുന്ന കുറിപ്പ് സുഹൃത്തിന് വാട്‌സാപ്പിൽ അയച്ചിട്ടുമുണ്ട്. ഭാര്യ: എലിസബത്ത് (അധ്യാപിക, റാക് സ്‌കോളേഴ്‌സ് സ്‌കൂൾ). മക്കൾ: നിത, നോയൽ.
(ആത്മഹത്യ പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)