< Back
UAE
മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ഷിനോജ് ഷംസുദ്ദീന് ഗോൾഡൻ വിസ
UAE

മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ഷിനോജ് ഷംസുദ്ദീന് ഗോൾഡൻ വിസ

Web Desk
|
8 Jun 2022 8:37 PM IST

രണ്ടുതവണ ദുബൈ ഗ്ലോബൽ വില്ലേജ് അന്തർദേശീയ മാധ്യമപുരസ്‌കാരത്തിന് അർഹനായിട്ടുണ്ട് ഷിനോജ്

അബൂദബി: മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ഷിനോജ് ഷംസുദ്ദീന് യു.എ.ഇ സർക്കാറിന്റെ ഗോൾഡൻ വിസ. മാധ്യമരംഗത്തെ സംഭാവനകൾ മാനിച്ചാണ് 10 വർഷത്തെ ഗോൾഡൻവിസ നൽകിയത്.

ആമർ ഡിപ്പാർട്ട്‌മെന്റിലെ അഹമ്മദ് സഈദ് ആൽ സഈദ്, എമിറേറ്റ്സ് ക്ലാസിക് സി.ഇ.ഒ സാദിഖലി എന്നിവർ വിസ കൈമാറി. തൃശൂർ എടത്തിരുത്തി കുട്ടമംഗലം സ്വദേശിയാണ്. 2013 മുതൽ മീഡിയവണിന്റെ മസ്‌കത്ത്, ദുബൈ ബ്യൂറോകളിൽ റിപ്പോർട്ടിങ് രംഗത്ത് പ്രവർത്തിക്കുകയാണ്.

രണ്ടുതവണ ദുബൈ ഗ്ലോബൽ വില്ലേജ് അന്തർദേശീയ മാധ്യമപുരസ്‌കാരത്തിന് അർഹനായിട്ടുണ്ട് ഷിനോജ്. മീഡിവണിലെ പ്രതിവാര ഗൾഫ് ന്യൂസ് മാഗസിനായ വീക്കെൻഡ് അറേബ്യയുടെ അവതാരകനാണ്.

Summary: MediaOne Chief Broadcast Journalist Shinoj Shamsudheen receives Golden Visa of UAE government

Similar Posts