< Back
UAE
Indian Embassy compliments MediaOne
UAE

മീഡിയവൺ 'മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ്'; മീഡിയവണിന് ഇന്ത്യൻ എംബസിയുടെ അഭിനന്ദനം

Web Desk
|
12 Sept 2023 9:21 AM IST

ചടങ്ങിന്റെ ചിത്രങ്ങളും എംബസി പങ്കുവെച്ചു

മബ്റൂക്ക് ഗൾഫ് ടോപ്പേഴ്സ് അവാർഡിന് അബൂദബിയിലെ ഇന്ത്യൻ എംബസിയുടെ അഭിനന്ദനം. പത്താം ക്ലാസിലും, പ്ലസ്ടുവിലും ഉന്നതവിജയം നേടിയവരെ ആദരിക്കാൻ മീഡിയവൺ ഒരുക്കിയ ചടങ്ങിലെ ചിത്രങ്ങൾ ഇന്ത്യൻ എംബസി ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചു.

ഇന്ത്യൻ അംബാസഡറാണ് ഇന്നലെ പരിപാടി ഉദ്ഘാടനം ചെയ്തത്. ഇന്നത്തെ ജേതാക്കൾ, നാളത്തെ നേതാക്കളാണ് എന്ന് കുറിച്ച എംബസി പരിപാടി സംഘടിപ്പിച്ച മീഡിയവണിനെയും, വേദിയൊരുക്കിയ അബൂദബി യൂനിവേഴ്സിറ്റിയെയും അഭിനന്ദിച്ചു.

Similar Posts