< Back
UAE

UAE
ദുബൈയിൽ ആസ്ഥാനം തുറന്ന് മെറ്റയും വിസയും
|9 March 2022 6:22 PM IST
മീഡിലീസ്റ്റ്, ആഫ്രിക്ക മേഖലാ ആസ്ഥാനങ്ങളാണ് ദുബൈയിൽ ആരംഭിച്ചിരിക്കുന്നത്
ഫേസ്ബുക്ക് ഉടമസ്ഥരായ മെറ്റയും ധനഇടപാട് രംഗത്തെ സാങ്കേതിക സ്ഥാപനമായ വിസയും ദുബൈയിൽ തങ്ങളുടെ പുതിയ ആസ്ഥാനങ്ങള്‍ തുറന്നു. മീഡിലീസ്റ്റ്, ആഫ്രിക്ക മേഖലാ ആസ്ഥാനങ്ങളാണ് ഇവർ ദുബൈയിൽ ആരംഭിച്ചിരിക്കുന്നത്.

ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് അന്താരാഷ്ട്ര ടെക് ഭീമൻമാർ മേഖലാ ആസ്ഥാനങ്ങൾ തുറന്ന കാര്യം അറിയിച്ചത്. ദുബൈ ഇന്റർനെറ്റ് സിറ്റിയിലാണ് രണ്ട് ആസ്ഥാനങ്ങളും പ്രവർത്തിക്കുക. ഓഫിസുകൾ സന്ദർശിച്ച ശേഷമായിരുന്നു കിരീടാവാകാശിയുടെ അറിയിപ്പ്.
മെറ്റ ചീഫ് ഓപറ്റേറ്റിങ് ഓഫിസർ ഷെറിൽ സാൻബർഗും ചടങ്ങിൽ പങ്കെടുത്തു. ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്ന മെറ്റയുടെ മൂന്ന് ശതകോടിയോളം വരുന്ന മീഡിലീസ്റ്റ്, ആഫ്രിക്ക മേഖലയിലെ ഉപഭോക്താക്കൾക്ക് സേവനമെത്തിക്കുന്നത് ഇനി ദുബൈയിൽ നിന്നായിരിക്കുമെന്നും അധികൃതർ അറിയിച്ചു.