UAE

UAE
യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം; ബഹ്റൈന്‍, സൗദി, ഖത്തര്‍ എന്നിവിടങ്ങളിലും പ്രതിഫലനം
|15 Jun 2022 12:30 PM IST
യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. എങ്കിലും ആളപായമോ നാശനഷ്ടമോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഇറാനിലെ കിഷില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനമാണ് യു.എ.ഇയിലും അനുഭവപ്പെട്ടതെന്നാണ് ലഭ്യമായ വിവരം.
ഇറാനില്‍ ഉണ്ടായ ഭൂചലനത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. മറ്റു പ്രമുഖ ജി.സി.സി രാജ്യങ്ങളായ ബഹ്റൈന്‍, സൗദി, ഖത്തര്‍ എന്നിവിടങ്ങളിലും നേരിയ ചലനം അനുഭവപ്പെട്ടിട്ടുണ്ട്.