< Back
UAE
Mind and Music Show
UAE

മൈൻഡ് ആൻഡ് മ്യൂസിക് ഷോ സംഘടിപ്പിച്ചു

Web Desk
|
14 March 2023 10:02 PM IST

അബൂദബിയിലെ എടപ്പാളുകാരുടെ കൂട്ടായ്മയായ ഇടപ്പാളയം അബൂദബി ചാപ്റ്റർ ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ മൈൻഡ് ആൻഡ് മ്യൂസിക് ഷോ സംഘടിപ്പിച്ചു. പ്രശസ്ത മെന്റലിസ്റ്റ് ഫാസിൽ ബഷീർ, ഗായകരായ കൊല്ലം ഷാഫി, എടപ്പാൾ വിശ്വൻ, സജ്ല സലിം എന്നിവർ ഒരുക്കിയ മെന്റലിസം മ്യൂസിക് പ്രോഗ്രാം കാണികൾക്ക് ഒരു വ്യത്യസ്ത അനുഭവം സമ്മാനിച്ചു.

യു.എ.ഇയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ ഇടപ്പാളയം അവാർഡ് നൽകി ആദരിച്ചു. മേജർ ഹമദ് നാസർ മൻസൂർ നാസർ അൽമെൻഹാലി, മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവഹാജി, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി.പി കൃഷ്ണകുമാർ, മലയാളി സമാജം പ്രതിനിധി സലീം ചിറക്കൽ, ഇടപ്പാളയം പ്രസിഡന്റ് ഗഫൂർ എടപ്പാൾ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മജീദ് ഗ്ലോബൽ വിങ്സ്, കൺവീനർ ബാബുരാജ്, ഇടപ്പാളയം സെക്രട്ടറി ജാഫർ പി.വി, ട്രഷറർ ജംഷീർ, അൽഐൻ ചാപ്റ്റർ പ്രസിഡന്റ് അബ്ബാസ്, ദുബൈ ചാപ്റ്റർ സെക്രട്ടറി മജീദ് കാഞ്ചേരി എന്നിവർ സംബന്ധിച്ചു.

വിവിധ മേഖലകളിലെ പ്രതിഭകളും പ്രവർത്തകരുമായ സമീർ കല്ലറ, റാശിദ് പൂമാടം, റഫീഖ് കയനയിൽ, സാദിഖ് പാലപ്പെട്ടി, ബഷീർ കെ.വി, ജാഫർ ശുകപുരം, നൗഷാദ് എൻ.പി എന്നിവരെ ആദരിച്ചു.

Similar Posts