< Back
UAE

UAE
മന്ത്രി അഹമ്മദ് ദേവർകോവിലിന് സ്വീകരണം നൽകി
|28 Sept 2022 10:49 AM IST
യു.എ.ഇയിലെത്തിയ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിന് ഷാർജയിൽ സ്വീകരണം നൽകി. IMCC യു.എ.ഇ സെൻട്രൽ കമ്മിറ്റി ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിലാണ് സ്വീകരണം ഒരുക്കിയത്.
പ്രസിഡണ്ട് കുഞ്ഞാവുട്ടി ഖാദർ അധ്യക്ഷത വഹിച്ചു. ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, എം.എ ലത്തീഫ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. വൈ.എ റഹീം, ഒഡെപെക് ചെയർമാൻ കെ.പി അനിൽകുമാർ, നോർക്ക ഡയരക്ടർ ആർ.പി മുരളി, എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.