< Back
UAE
വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ദുബൈയിലെത്തും
UAE

വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ദുബൈയിലെത്തും

Web Desk
|
16 Jan 2023 11:48 PM IST

ദുബൈയിലെ പ്രവാസികളുമായി സംവദിക്കും

ദുബൈ: വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഈമാസം 19 ന് യു.എ.ഇയിലെത്തും. മൂന്ന് ദിവസത്തെ സന്ദർശനത്തിന് എത്തുന്ന മന്ത്രി പ്രവാസികളുമായി ആശയവിനിമയം നടത്തുമെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. 20 ന് വെള്ളിയാഴ്ച രാവിലെ 10 ന് ഊദ് മേത്താ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർഥികളുമായും മന്ത്രി സംവദിക്കും.

ഉച്ചക്ക് 12 മുതൽ കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ യു.എ.ഇയിലെ ഇന്ത്യൻ അസോസിയേഷൻ പ്രതിനിധികളുമായി സംസാരിക്കും. പൊങ്കൽ ആഘോഷങ്ങളിലും പങ്കെടുക്കും. രാത്രി ഏഴ് മുതൽ ബിസിനസ് ബെയിലെ താജ് ദുബായിൽ ബിസിനസ് മേധാവികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. 21 ന് ശനിയാഴ്ച രാവിലെ ഒമ്പത് മണിമുതൽ അജ്മാൻ അൽ ജെർഫിലെ ഇന്ത്യൻ കമ്മ്യൂണിറ്റി ഹാളിൽ തൊഴിലാളികൾക്കൊപ്പം പ്രഭാതഭക്ഷണത്തിൽ മന്ത്രി പങ്കെടുക്കും. 21 ന് വൈകീട്ടോടെ മന്ത്രി മടങ്ങുമെന്നും കോൺസുലേറ്റ് അറിയിച്ചു.


Similar Posts