< Back
Entertainment

Entertainment
യന്ത്ര ഊഞ്ഞാലിൽ പ്രദർശനം; ദുബൈയിലും തരംഗമായി 'മിന്നൽ മുരളി'
|25 Dec 2021 4:29 PM IST
ഇതാദ്യമായാണ് ഐൻ ദുബൈ എന്ന കൂറ്റൻ ഊഞ്ഞാലിൽ ഒരു മലയാള സിനിമ പ്രദർശിപ്പിക്കുന്നത്
കേരളത്തിനു പിന്നാലെ ദുബൈയിലും തരംഗമായി ടോവിനോ തോമസ് ചിത്രം 'മിന്നൽ മുരളി'. ദുബൈയിലുള്ള 'ഐൻ ദുബൈ' എന്ന ലോകോത്തര യന്ത്ര ഊഞ്ഞാലിൽ ചിത്രത്തിന്റെ വീഡിയോ പ്രദർശിപ്പിച്ചു. ഇതാദ്യമായാണ് ഐൻ ദുബൈ എന്ന കൂറ്റൻ ഊഞ്ഞാൽ ചക്രത്തിൽ ഒരു മലയാള സിനിമ പ്രദർശിപ്പിക്കുന്നത്.
കുടുംബസമേതമെത്തിയ ടോവിനോ തോമസിനു പുറമെ ചിത്രത്തിന്റെ സംവിധായകൻ ബേസിൽ ജോസഫ്, സംഗീത സംവിധായകൻ ഷാൻ റഹ്‌മാൻ ഉൾപ്പടെയുള്ള അണിയറപ്രവർത്തകർ ചടങ്ങ് നേരിട്ട് വീക്ഷിക്കാനെത്തിയിരുന്നു.
ചിത്രത്തിലെ പാട്ട് സഹിതം മൂന്നുതവണയാണ് 'മിന്നൽ മുരളി'യുടെ വീഡിയോ ഇവിടെ പ്രദർശിപ്പിച്ചത്. ടോവിനോയ്ക്കും ബേസിലിനുമുള്ള ക്രിസ്മസ് സമ്മാനമായും ചടങ്ങ് മാറി.