< Back
UAE
കോക്പ്പിറ്റിലേക്ക് കടക്കാൻ ശ്രമിച്ചു; നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു
UAE

കോക്പ്പിറ്റിലേക്ക് കടക്കാൻ ശ്രമിച്ചു; നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു

Web Desk
|
10 Dec 2022 5:32 PM IST

ഭാരത് സർക്കസ് സിനിമയുടെ പ്രചാരണത്തിനായി ദുബൈയിലെത്തിയതാണ് ഷൈൻ ടോം ചാക്കോ

ദുബൈ: മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോയെ ദുബൈ വിമാനത്താവളത്തിൽ ഇറക്കിവിട്ടു. ഭാരത് സർക്കസ് സിനിമയുടെ പ്രചാരണത്തിനായി ദുബൈയിലെത്തിയതാണ് താരം. കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ കയറിയ നടൻ ബഹളം വെച്ചെന്നും കോക്പിറ്റിലേക്ക് കടക്കാൻ ശ്രമിച്ചുവെന്നും അധികൃതർ വ്യക്തമാക്കി.

ഇതോടെ അധികൃതർ എമിഗ്രേഷന് വിവരം കൈമാറുകയായിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹത്തെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടത്. വിമാനം നേരത്തെ തന്നെ കൊച്ചിയിലേക്ക് പുറപ്പെട്ടിരുന്നു. ദുബൈയിൽ ഇന്നലെ എത്തിയ താരം ചില പൊതുപരിപാടികളിൽ പങ്കെടുത്ത ശേഷം കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു. ഷൈൻ ഇപ്പോഴും ദുബൈ വിമാനത്താവളത്തിൽ തന്നെ തുടരുകയാണ്. നടനെതിരെ നിയമനടപടിക്കുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. അദ്ദേഹത്തെ വിമാനത്താവളത്തിന് പുറത്തെത്തിക്കാനുള്ള ശ്രമം ശക്തമായി തുടരുന്നതായാണ് വിവരം.


Similar Posts