< Back
UAE
കോഴിക്കോടൻ കാഴ്ചകളുമായി ഷാർജയിൽ മിഠായിത്തെരുവ് ഒരുങ്ങുന്നു
UAE

കോഴിക്കോടൻ കാഴ്ചകളുമായി ഷാർജയിൽ മിഠായിത്തെരുവ് ഒരുങ്ങുന്നു

Web Desk
|
18 May 2023 7:06 AM IST

കലാസംവിധായകൻ ബാവയാണ് നേതൃത്വം നൽകുന്നത്

ഷാർജയിൽ മിഠായിത്തെരുവ് ഒരുങ്ങുന്നു. നാളെ ആരംഭിക്കുന്ന ഗൾഫ് മാധ്യമം കമോൺ കേരളക്ക് വേണ്ടിയാണ് കോഴിക്കോട്ടെ മിഠായി തെരുവ് ഷാർജയിൽ പുനഃസൃഷ്ടിക്കുന്നത്.

കലാസംവിധായകൻ ബാവയുടെ നേതൃത്വത്തിൽ ഷാർജ എക്സ്പോ സെന്ററിൽ മിഠായി തെരുവിന്റെ നിർമാണം പുരോഗമിക്കുകയാണ്.

ഓട്ടോ മുതൽ ഉപ്പിലിട്ടത് വരെയൊരുക്കി മിഠായിത്തെരുവിന്ർറെ മുഴുവൻ അനുഭവങ്ങളും പ്രവാസികൾക്കായി നൽകുകയാണ് ലക്ഷ്യം. പണികളെല്ലാം ഏകദേശം പൂര്ർത്തിയായി. എല്ലാ വസ്തുക്കളും നാട്ടിൽനിന്ന് തന്നെയാണ് എത്തിച്ചിരിക്കുന്നത്.

Similar Posts