< Back
UAE

UAE
അബൂദബിയില്‍ കുരങ്ങുപനി സംശയിക്കുന്ന കേസുകള്‍ അറിയിക്കണമെന്ന് ഫാം തൊഴിലാളികളോട് അഭ്യര്‍ത്ഥന
|30 Jun 2022 7:25 PM IST
ഏതെങ്കിലും മൃഗങ്ങള്‍ക്ക് കുരങ്ങുപനി ബാധ സംശയിച്ചാല്‍ ഉടന്‍ അധികൃതരെ അറിയിക്കണമെന്ന് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു.
കന്നുകാലി ഫാമുകളിലെ തൊഴിലാളികളോടും അബൂദബിയിലെ വെറ്ററിനറി കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരോടുമാണ് ഔദ്യോഗിക ട്വിറ്ററിലൂടെ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.
ലോകമെമ്പാടും, പ്രത്യേകിച്ച് യൂറോപ്പില്‍ കുരങ്ങുപനി പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍, മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത്തരം കേസുകള്‍ സംശയിച്ചാല്‍ 097128182888, 0971558003860 എന്നീ നമ്പരുകളിലാണ് അധികൃതരെ വിളിച്ചറിയിക്കേണ്ടത്.