< Back
UAE
More than 2500 prisoners released in UAE
UAE

ബലിപെരുന്നാൾ; യു.എ.ഇയിൽ 2500ലേറെ തടവുകാർക്ക് മോചനം

Web Desk
|
23 Jun 2023 2:03 AM IST

ദുബൈയിൽ 650 തടവുകാരെ മോചിപ്പിക്കാൻ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം ഉത്തരവിട്ടു

ബലിപെരുന്നാളിന് മുന്നോടിയായി രണ്ടായിരത്തി അഞ്ഞൂറിലേറെ തടവുകാർക്ക് മോചനം പ്രഖ്യാപിച്ച് യു എ ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ആയിരത്തോളം തടവുകാർക്ക് മോചനം പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ എമിറേറ്റുകളുടെ ഭരണാധികാരികളും ഇന്ന് നൂറുകണക്കിന് തടവ് പുള്ളികളുടെ മോചനത്തിന് ഉത്തരവിട്ടു.

യു എ ഇയിലെ വിവിധ ജയിലുകളിൽ കഴിയുന്ന 988 തടവുകാരെ ബലി പെരുന്നാളിന് മുന്നോടിയായി മോചിപ്പിക്കാൻ കഴിഞ്ഞ ദിവസം പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്യാൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ ദുബൈ, ഷാർജ, ഉമ്മുൽഖുവൈൻ, ഫുജൈറ ഭരണാധികാരികളും നൂറുകണക്കിന് തടവുകാരെ മോചിപ്പിക്കാൻ ഉത്തവിട്ടു. ദുബൈയിൽ 650 തടവുകാരെ മോചിപ്പിക്കാൻ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം ഉത്തരവിട്ടു.

ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽഖാസിമി 390 തടവുകാരെ മോചിപ്പിക്കും. റാസൽഖൈമ ഭരണാധികാരി ശൈഖ് സൗദി ബിൻ സഖർ ആൽഖാസിമി 356 തടവുകാരെ മോചിപ്പിക്കും. ഫുജൈറയിലെ ജയിലുകളിൽ നിന്ന് 108 തടവുകാരെ മാപ്പുനൽകി വിട്ടയക്കാൻ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയും ഉത്തരവിട്ടും. നിരവധി തടവുപുള്ളികളെ വിട്ടയക്കാൻ ഉമ്മുൽഖുവൈൻ ഭരണാധികാരിയും തിരുമാനിച്ചു.

Related Tags :
Similar Posts