< Back
UAE

UAE
യുഎഇയിലെ ദുഃഖാചരണം; വിവാഹങ്ങൾക്ക് വിലക്ക് ബാധകമല്ല
|16 May 2022 10:27 PM IST
ചടങ്ങുകളിൽ സംഗീതവും, മറ്റ് വിനോദ പരിപാടികളും ഒഴിവാക്കണമെന്ന് നിർദേശമുണ്ട്
പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫയുടെ നിര്യാണത്തെ തുടർന്ന് 40 ദിവസത്തെ ദുഃഖാചരണം തുടരുന്ന യു എ ഇയിൽ വിവാഹചടങ്ങുകൾക്ക് വിലക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ, ചടങ്ങുകളിൽ സംഗീതവും, മറ്റ് വിനോദ പരിപാടികളും ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.
നിശ്ചയിച്ചിരുന്ന മുഴുവൻ വിനോദ പരിപാടികളും, വെടിക്കെട്ടുകളും അബൂദബി ടൂറിസം വകുപ്പ് റദ്ദാക്കി. റദ്ദാക്കേണ്ടി വന്ന പരിപാടികൾ പുനക്രമീകരിക്കാൻ സൗകര്യമൊരുക്കണമെന്ന് ഹോട്ടലുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ടൂറിസം അധികൃതർ അറിയിച്ചു.