< Back
UAE
അബൂദബിയിൽ പാലക്കാട് സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു
UAE

അബൂദബിയിൽ പാലക്കാട് സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു

Web Desk
|
7 Oct 2021 5:32 PM IST

ജിംനേഷ്യത്തിലെ ട്രെഡ് മില്ലിൽ ഓടുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു

അബൂദബി: പാലക്കാട് സ്വദേശിയായ യുവാവ് അബൂദബിയിൽ ഹൃദയാഘാതംമൂലം മരിച്ചു. അബൂദബി അൽസഹാറ കമ്പനിയിൽ ജോലി ചെയ്യുന്ന പാലക്കാട് മപ്പാട്ടുകര സ്വദേശി മുഹമ്മദ് ബഷീർ ഹുദവിയാണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് ജിംനേഷ്യത്തിൽ പരിശീലനത്തിനിടെ ട്രെഡ് മില്ലിൽ ഓടുമ്പോൾ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം അബൂദബി മഫ്റക്ക് ആശുപത്രിയിലാണുള്ളത്. നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Similar Posts