< Back
UAE
UAE
'നാട്ടു നാട്ടു' ചുവടുവെക്കാം; അവസരമൊരുക്കി അബൂദബി ഇന്ത്യൻ എംബസി
|4 April 2023 11:52 AM IST
നൃത്തം ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രമിലിടണം
ഓസ്‌കാർ നേടിയ നാട്ടു നാട്ടു ഗാനത്തിനൊത്ത് ചുവട് വെക്കാൻ അറിയുന്നവർക്ക് അബൂദബിയിലെ ഇന്ത്യൻ എംബസിയിൽ നൃത്തം ചവിട്ടാൻ അവസരം.
കുറഞ്ഞത് 30 സെക്കൻഡെങ്കിലും ഈ ഗാനത്തിന് ചുവടുവെക്കാൻ അറിയുന്നവർ ഗ്രൂപ്പായി അതിന്റെ വീഡിയോ ചിത്രീകരിച്ച് ഈമാസം 16ന് മുമ്പ് അബൂദബി ഇന്ത്യൻ എംബസിയെ ടാഗ് ചെയ്ത് ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്യണം. എംബസിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്യുകയും വേണം.
ജേതാക്കൾക്ക് അബൂദബി ഇന്ത്യൻ എംബസിയിൽ നൃത്തം ചവിട്ടാൻ അവസരം നൽകുമെന്ന് എംബസി അറിയിച്ചു.