< Back
UAE

UAE
അബൂദബിയില്‍ പ്രകൃതി വാതക സ്റ്റേഷന്‍ തുറന്നു
|30 March 2022 10:06 AM IST
അഡ്‌നോക്ക് എണ്ണ കമ്പനിയുടെ ഇത്തരത്തിലുള്ള ആദ്യ സ്റ്റേഷനാണിത്
പ്രകൃതി വാതകം ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമായുള്ള ഗ്യാസ് സ്റ്റേഷന്‍ അബൂദബിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. അല്‍ഫലാ സ്ട്രീറ്റിലാണ് സി.എന്‍.ജി മാത്രം വിതരണം ചെയ്യുന്ന സ്റ്റേഷന്‍ തുറന്നത്. അഡ്‌നോക്ക് എണ്ണ കമ്പനിയുടെ ഇത്തരത്തിലുള്ള ആദ്യ സ്റ്റേഷനാണിത്. അതേസമയം, അഡ്‌നോക്കിന്റെ 30 സ്റ്റേഷനുകളില്‍ മറ്റ് ഇന്ധനങ്ങള്‍ക്കൊപ്പം സി.എന്‍.ജിയും വിതരണം ചെയ്യുന്നുണ്ട്.