< Back
UAE

UAE
ദുബൈയിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് പുതിയ സി.ഇ.ഒമാരെ നിയമിച്ചു
|6 Sept 2024 5:09 PM IST
ഏഴ് സ്ഥാപനങ്ങൾക്കാണ് പുതിയ സി.ഇ.ഒമാരെ കിരീടാവകാശി ശൈഖ് ഹംദാൻ നിയമിച്ചത്
ദുബൈ: ദുബൈയിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് പുതിയ സി.ഇ.ഒമാരെ നിയമിച്ച് കിരീടാവകാശി ശൈഖ് ഹംദാൻ ഉത്തരവിട്ടു. ഏഴ് സ്ഥാപനങ്ങൾക്കാണ് പുതിയ സി.ഇ.ഒമാരെ നിയമിച്ചത്. ദുബൈ ടൂറിസം കോർപറേഷന്റെ സി.ഇ.ഒയായി ഇസ്സാം അബ്ദുറഹീം കാസിമിനെ നിയമിച്ചപ്പോൾ ഉപഭോക്തൃ സംരക്ഷണ കോർപറേഷൻ സി.ഇ.ഒയായി മുഹമ്മദ് അബ്ദുല്ല അൽസഅദിയെ നിശ്ചയിച്ചു.
ഈസാ ഹരബ് ബിൻ ഹദറാണ് സാമ്പത്തിക നയവിഭാഗം സി.ഇ.ഒ. ഭരണനിർവഹണ നയരൂപീകരവിഭാഗം സി.ഇ.ഒയായി സാഹിയ സജ്ജാദ് അഹമ്മദിനെ നിയമിച്ചു. കോർപറേറ്റ് സപ്പോർട്ട് സർവീസിന്റെ പുതിയ സി.ഇ.ഒ സഅദ് മുഹമ്മദ് അൽ അവാദിയാണ്. നിയമം തർക്ക പരിഹാര വിഭാഗത്തിന്റെ സി.ഇ.ഒയായി ഖാലിദ് ഹസൻ മുബാശരിയെ നിശ്ചയിച്ചു. കോർപറേറ്റ് പെർഫോമൻസ് വിഭാഗം സി.ഇ.ഒയായി യുസഫ് അഹമ്മദ് ലൂത്തയെയും പ്രഖ്യാപിച്ചു.