< Back
UAE
ദുബൈയിൽ എഐ സിനിമ മത്സരം സംഘടിപ്പിക്കുന്നു; സമ്മാനം 8.7 കോടി രൂപ
UAE

ദുബൈയിൽ എഐ സിനിമ മത്സരം സംഘടിപ്പിക്കുന്നു; സമ്മാനം 8.7 കോടി രൂപ

Web Desk
|
27 Aug 2025 10:40 PM IST

ലോകത്തെ ഏറ്റവും ഉയർന്ന സമ്മാനതുകയുള്ള എ.ഐ. സിനിമാ അവാർഡാണിത്

ദുബൈ: എ.ഐ. ഉപയോഗിച്ച് നിർമിക്കുന്ന സിനിമകൾക്കായി ദുബൈയിൽ മത്സരം സംഘടിപ്പിക്കുന്നു. പത്ത് ലക്ഷം യു.എസ്. ഡോളർ അഥവാ എട്ടേമുക്കാൽ കോടി രൂപയാണ് മികച്ച എ.ഐ. സിനിമക്കുള്ള സമ്മാനത്തുക. ലോകത്തെ ഏറ്റവും ഉയർന്ന സമ്മാനതുകയുള്ള എ.ഐ. സിനിമാ അവാർഡാണിത്. അടുത്ത വർഷം ജനുവരിയിൽ ദുബൈ ഗവൺമെൻറ് മീഡിയ ഓഫിസ് സംഘടിപ്പിക്കുന്ന വൺ ബില്യൺ ഫോളോവേഴ്‌സ് സമ്മിറ്റിൻറെ ഭാഗമായി ഗൂഗ്ൾ ജെമിനിയുമായി കൈകോർത്താണ് എ.ഐ സിനിമാ നിർമാണ മത്സരം ഒരുക്കുന്നത്.

വൺ ബില്യൻ ഫോളോവേഴ്‌സ് സമ്മിൻറെ വേദിയിൽ സമ്മാന ജേതാക്കളെ പ്രഖ്യാപിക്കും. തെരഞ്ഞെടുക്കപ്പെടുന്ന പത്ത് സിനിമകൾ ഉച്ചകോടിയുടെ വേദിയിൽ പ്രദർശിപ്പിക്കും. ഇത് വിലയിരുത്തിയാകും ജേതാവിനെ പ്രഖ്യാപിക്കുക. ഇത്തരം സിനിമകൾ സമൂഹത്തിന് പകർന്നു നൽകേണ്ട മാനുഷികമായ സന്ദേശം കൂടി ആധാരമാക്കിയാകും അവാർഡ് നിർണയം. മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾ അടുത്തദിവസം പുറത്തുവിടും. 'ഉള്ളടക്കം നന്മക്ക്' എന്നതാണ് ഇത്തണ വൺ ബില്യൺ ഫോളോഴ്‌സ് സമ്മിറ്റിൻറെ വിഷയം.

Related Tags :
Similar Posts