< Back
UAE

UAE
ദസറ ആഘോഷം; ആയിരങ്ങൾ ഇന്ന് ദുബൈയിലെ പുതിയ ഹിന്ദു ക്ഷേത്രത്തിലെത്തും
|5 Oct 2022 5:49 PM IST
യു.എ.ഇ സഹിഷ്ണുത കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക്ക് അൽനഹ്യാനാണ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്
ദുബൈയിലെ ജബൽഅലിയിൽ വിശ്വാസികൾക്കായി ഇന്നലെ തുറന്നുകൊടുത്ത പുതിയ ഹിന്ദു ക്ഷേത്രത്തിൽ ഇന്ന് തിരക്കേറും. സന്ദർശകരെക്കൂടാതെ ദസറ ആഘോഷങ്ങൾക്കായും ആയിരങ്ങൾ ക്ഷേത്രത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

യു.എ.ഇ സഹിഷ്ണുത കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക്ക് അൽനഹ്യാനാണ് ഇന്നലെ വൈകുന്നേരം ക്ഷേത്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ക്ഷേത്രം നടത്തിപ്പ് ട്രസ്റ്റ ഭാരവാഹി രാജു ഷറഫ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
ദുബൈ ജബൽ അലിയിൽ ചർച്ചുകൾക്കും ഗുദ്വാരക്കും സമീപമാണ് പുതിയ ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ ഹിന്ദു മതവിശ്വാസികൾ ആരാധിക്കുന്ന 16 മൂർത്തികളെയാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.