< Back
UAE

UAE
ഇനി 18 വയസ്സായാൽ പ്രായപൂർത്തി; പുതിയ നിയമം പാസാക്കി യുഎഇ
|1 Jan 2026 9:05 PM IST
നേരത്തെ ചാന്ദ്ര വർഷത്തിൽ 21 വയസ്സായിരുന്നു
അബൂദബി: യുഎഇയിൽ പ്രായപൂർത്തിയാകാനുള്ള വയസ് സംബന്ധിച്ച പുതിയ നിയമം പാസാക്കി. 21 ചാന്ദ്ര വർഷത്തിൽ നിന്ന് 18 ഗ്രിഗോറിയൻ വർഷമാക്കിയാണ് മാറ്റിയത്. യുഎഇ മീഡിയ ഓഫീസാണ് ഇന്ന് പുതിയ നിയമം അറിയിച്ചത്.
സാമ്പത്തിക കാര്യങ്ങളിൽ രക്ഷാകർതൃത്വം വഹിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായവും പരിഷ്‌കരണത്തിലൂടെ ഭേദഗതി ചെയ്തു. 18 വയസ്സുള്ള വ്യക്തികൾക്ക് അവരുടെ ആസ്തികൾ കൈകാര്യം ചെയ്യാനാകും. അതേസമയം 15 വയസ്സ് പ്രായമുള്ളവർക്ക് അവരുടെ സ്വത്ത് കൈകാര്യം ചെയ്യാനുള്ള അനുമതിക്കായി അപേക്ഷിക്കാനും സാധിക്കും. യുവാക്കളെ ശാക്തീകരിക്കാനും സംരംഭകത്വത്തെ പിന്തുണയ്ക്കാനും നിയമപരമായ സംരക്ഷണങ്ങൾ ശക്തിപ്പെടുത്താനും ഉദ്ദേശിച്ചുള്ളതാണ് ഈ മാറ്റങ്ങൾ. യുഎഇയിലെ സിവിൽ ഇടപാടുകൾ നിയന്ത്രിക്കുന്നതിൽ പുതിയ നിയമം നിർണായകമാകും.