< Back
UAE

UAE
അബൂദബി കെ.എം.സി.സി പരപ്പനങ്ങാടി മുനിസിപ്പൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം
|16 Jan 2023 4:24 PM IST
അബൂദബി കെ.എം.സി.സി പരപ്പനങ്ങാടി മുനിസിപ്പൽ കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്നു. പ്രസിഡന്റ് സാൽമി ചിറമംഗലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അബുദാബി കെ.എം.സി.സി സംസ്ഥാന അധ്യക്ഷൻ ശുക്കൂറലി കല്ലുങ്ങൽ, ജില്ല ജനറൽ സെക്രട്ടറി ഹംസക്കോയ, സെക്രട്ടറി ജാഫർ തെന്നല എന്നിവർ സംസാരിച്ചു.
പി.സി അബ്ദുൽ ലത്തീഫ് (പ്രസിഡന്റ്), യാസർ അറഫാത്ത് വാഫി (ജന. സെക്രട്ടറി), പി.വി റഷീദ് സാഹിബ് (ട്രഷറർ), ഷംലീദ് പാട്ടശേരി (ഓർഗ്ഗ. സെക്രട്ടറി), ശംസുദ്ദീൻ ചപ്പങ്ങത്തിൽ, മുസ്തഫ ഫൈസി, സാജിദ് പി .വി, നൗഫൽ ടി.കെ( വൈ. പ്രസിഡന്റുമാർ), റസാഖ് പാറക്കൽ, കബീർ പി.വി, നാസർ പുത്തൻ പീടിക, സിയാദ് പി.വി (ജോ. സെക്രട്ടറി) എന്നിവരാണ് പുതിയ കമ്മിറ്റി ഭാരവാഹികൾ. റിട്ടേണിങ് ഓഫീസർ നജ്മുദ്ദീൻ കൊടക്കല്ല് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.