< Back
UAE

UAE
ദുബൈ ഗ്ലോബൽ വില്ലേജിലെ പുതിയ സീസൺ ഒക്ടോബർ 16ന് ആരംഭിക്കും
|2 Sept 2024 11:13 PM IST
2025 മെയ് 11 വരെയാണ് സീസൺ
ദുബൈ: ദുബൈ ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസൺ ഒക്ടോബർ 16ന് ആരംഭിക്കും. ഈ വർഷം ഒക്ടോബർ 16 മുതൽ അടുത്തവർഷം മെയ് 11 വരെയാണ് 29ാമത്തെ സീസൺ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യത്യസ്ത പരിപാടികളോടെയാവും ആഗോളഗ്രാമത്തിന്റെ 29ാമത്തെ സീസൺ തുടങ്ങുകയെന്ന് ഗ്ലോബൽ വില്ലേജ് അധികൃതർ പറഞ്ഞു. ലോകത്തിലെ വിവിധ സംസ്‌കാരങ്ങൾ സംഗമിക്കുന്ന ദുബൈ ആഗോളഗ്രാമം തുറക്കുന്നത് നഗരത്തിന്റെ പുതിയ ടൂറിസ്റ്റ് സീസണിന്റെ ആരംഭം കൂടിയാണ് സൂചിപ്പിക്കുന്നത്.
കഴിഞ്ഞസീസണിൽ പത്ത് ദശലക്ഷം സന്ദർശകരെ വരവേറ്റ് റെക്കോർഡ് കുറിച്ചതിന്റെ ആത്മവിശ്വസാത്തിലാണ് സീസണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. സന്ദർശകർക്ക് വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിക്കാൻ പുതുമയുള്ള പരിപാടികളും ആവിഷ്‌കാരങ്ങളുമായാണ് ഇത്തവണ ഗ്ലോബൽ വില്ലേജ് തുറക്കുകയെന്ന് അധികൃതർ പറഞ്ഞു.