< Back
UAE
New speed limits on 3 major roads in Abu Dhabi from Monday
UAE

തിങ്കളാഴ്ച മുതൽ അബൂദബിയിലെ 3 പ്രധാന റോഡുകളിൽ പുതിയ വേഗപരിധി

Web Desk
|
7 Feb 2026 5:51 PM IST

അബൂദബി-അൽ ഐൻ റോഡ് (E22), അൽ റൗദ റോഡ് (E30) റോഡുകളിലെ വേഗപരിധി കുറച്ചു

അബൂദബി: അബൂദബിയിലെ മൂന്ന് പ്രധാന റോഡുകളിലെ വേഗത പരിധിയിൽ മാറ്റങ്ങൾ വരുത്തിയതായി ഗതാഗത അതോറിറ്റി. വേഗത കുറയ്ക്കൽ ഫെബ്രുവരി 9 മുതൽ പ്രാബല്യത്തിൽ വരും.

പുതിയ നിയന്ത്രണങ്ങൾ പ്രകാരം വേഗത കുറച്ച മൂന്ന് റോഡുകൾ:

അബൂദബി അൽ ഐൻ റോഡ് (E22): അൽ നഹ്ദ ഇന്റർചേഞ്ച് മുതൽ ബാനി യാസ് ഇന്റർചേഞ്ച് വരെയുള്ള ഭാഗത്ത് പരമാവധി വേഗപരിധി മണിക്കൂറിൽ 160 കിലോമീറ്ററിൽ നിന്ന് 140 കിലോമീറ്ററായി കുറച്ചു.

ബാനി യാസ് ഇന്റർചേഞ്ച് മുതൽ ബ്രിഡ്ജ് കോംപ്ലക്‌സ് വരെയുള്ള ഭാഗത്ത് വേഗപരിധി മണിക്കൂറിൽ 140 കിലോമീറ്ററിൽ നിന്ന് 120 കിലോമീറ്ററായും കുറച്ചു.

അൽ റൗദ റോഡി(E30) ലെ വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി മാറ്റി. രണ്ട് ദിശകളിലും വേഗപരിധി ബാധകമാണ്.

റോഡ് സുരക്ഷ വർധിപ്പിക്കാനാണ് വേഗപരിധി കുറയ്ക്കുന്നതെന്ന് സംയുക്ത ഗതാഗത സുരക്ഷാ കമ്മിറ്റി പറഞ്ഞു. പുതുക്കിയ പരിധികൾ പാലിക്കണമെന്ന് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.

Similar Posts