< Back
UAE

UAE
അത്യാധുനിക മൊബൈൽ ക്ലിനിക്ക് ഇനി അബൂദബി നിവാസികളുടെ വീട്ടുപടിക്കലെത്തും
|30 Sept 2022 3:57 PM IST
കൺസൾട്ടേഷൻ മുതൽ ലബോറട്ടറി പരിശോധനകൾ വരെയുള്ള പ്രതിരോധ, ചികിത്സാ സേവനങ്ങളാണ് ലഭിക്കുക
യു.എ.ഇയിലെ പുതിയ സംരംഭമായ മൊബൈൽ ക്ലിനിക്ക് ഇനി അബൂദബിയിലെ താമസക്കാരുടെ വീട്ടുപടിക്കലെത്തും. അത്യാധുനിക രീതിയിലാണ് ഈ വെത്യസ്ത സംവിധാനം ഒരുക്കിയിരിക്കുന്നത്. ആരോഗ്യ സേവനങ്ങളെല്ലാം നേരിട്ട് വീട്ടിലേക്കെത്തുമ്പോൾ കുട്ടികൾക്കും പ്രായമായവർക്കും ഇത് വലിയ സൗകര്യമാകും.

കൺസൾട്ടേഷൻ മുതൽ ലബോറട്ടറി പരിശോധനകൾ വരെയുള്ള പ്രതിരോധ, ചികിത്സാ സേവനങ്ങളാണ് മൊബൈൽ ക്ലിനിക്കുകൾവഴി ലഭിക്കുക. സെഹയുടെ കീഴിലുള്ള ആംബുലേറ്ററി ഹെൽത്ത്കെയർ സർവീസസാണ് പുതിയ സംരംഭത്തിനു പിന്നിൽ.
പരിചയസമ്പന്നരായ ഡോക്ടർമാരുടേയും നഴ്സുമാരുടേയും സേവനം തന്നെ ഇതിലൂടെ ലഭ്യമാക്കും. അപ്പോയ്‌മെന്റ് ബുക്ക് ചെയ്യാനാഗ്രഹിക്കുന്നവർ 027113737 എന്ന നമ്പരിൽ വിളിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 10 വരെ സേവനം ലഭ്യമായിരിക്കും.