< Back
UAE

UAE
പുതിയ വാരാന്ത്യ അവധി സ്വകാര്യ സ്ഥാപനങ്ങൾ പിന്തുടരണം: യുഎഇ തൊഴിൽ മന്ത്രി
|7 Dec 2021 7:18 PM IST
അബൂദബിയിലെ സ്വകാര്യ സ്‌കൂളുകളും പുതിയ അവധി രീതിയിലേക്ക് മാറും
യുഎഇയിലെ പുതിയ വാരാന്ത്യ അവധി സ്വകാര്യ സ്ഥാപനങ്ങൾ പിന്തുടരണമെന്ന് തൊഴിൽ മന്ത്രി അബ്ദുറഹ്‌മാൻ അബ്ദുൽ മന്നാൻ.
കൂടുതൽ അവധിയുടെ പ്രയോജനം സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും കുടുംബത്തിനും ലഭിക്കണമെന്നും തൊഴിൽ മന്ത്രി പറഞ്ഞു.
അബൂദബിയിലെ സ്വകാര്യ സ്‌കൂളുകളും പുതിയ അവധി രീതിയിലേക്ക് മാറും. സ്‌കൂളുകൾക്ക് ശനി, ഞായർ പൂർണ അവധിയും, വെള്ളി ഭാഗിക അവധിയും നൽകാൻ എഡിഇകെ തീരുമാനിച്ചു.