< Back
UAE

UAE
അബൂദബിയിൽ രാത്രികാല സഞ്ചാരനിയന്ത്രണം പ്രാബല്യത്തിൽ
|19 July 2021 11:27 PM IST
അനുമതിയില്ലാതെ പുറത്തിറങ്ങുന്നവർ പിഴയൊടുക്കേണ്ടി വരും.
അബൂദബിയിൽ അണുനശീകരണ യജ്ഞം തുടങ്ങി. ഇന്ന് പുലർച്ച അഞ്ച് മണിവരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അണുനശീകരണം നടന്നു. അണുനശീകരണവുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിലേത് പോലെ ഫോണിൽ അറിയിപ്പ് മെസേജുകൾ അയക്കില്ലെന്ന് പൊലീസ് അറിയിച്ചു.
രാത്രി 12 മുതൽ പുലർച്ച അഞ്ച് വരെ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്. അത്യാവശ്യ ഭക്ഷണം, മരുന്ന് എന്നിവ വാങ്ങാനും എമർജൻസി ജോലികളിൽ ഏർപ്പെടാൻ അനുമതിയുള്ളവർക്കും മാത്രം ഈ സമയത്ത് പുറത്തിറങ്ങാം. ഇതിനുള്ള പൊലീസ് പെർമിറ്റുകൾക്ക് വെബ്സൈറ്റിലൂടെ മുൻകൂട്ടി അപേക്ഷ സമർപ്പിക്കണം.
അനുമതിയില്ലാതെ പുറത്തിറങ്ങുന്നവർ പിഴയൊടുക്കേണ്ടി വരും.പുറത്തിറങുന്നവരെ റഡാറുകളുടെ സഹായത്തോടെ പിടികൂടി പിഴ ഈടാക്കുമെന്ന് പൊലീസ് അറിയിച്ചു.