< Back
UAE
Noatum Logistics and Hafeet Rail sign preliminary agreement for Sohar-Abu Dhabi freight rail service
UAE

സുഹാർ- അബൂദബി ചരക്ക് റെയിൽ സർവീസ്: പ്രാഥമിക കരാറിൽ ഒപ്പുവച്ച് നോടം ലോജിസ്റ്റിക്‌സും ഹഫീത് റെയിലും

Web Desk
|
25 Oct 2025 6:13 PM IST

അബൂദബിയിൽ നടന്ന ഗ്ലോബൽ റെയിൽ 2025 പ്രദർശനത്തിലാണ് കരാർ ഒപ്പുവച്ചത്

അബൂദബി: ഒമാനിലെ സുഹാറിനെയും യുഎഇയിലെ അബൂദബിയെയും ബന്ധിപ്പിക്കുന്ന സമർപ്പിത ചരക്ക് റെയിൽ സർവീസ് ആരംഭിക്കുന്നതിനുള്ള പ്രാഥമിക കരാറിൽ എഡി പോർട്ട്‌സ് ഗ്രൂപ്പ് കമ്പനിയായ നോടം ലോജിസ്റ്റിക്‌സും ഹഫീത് റെയിലും ഒപ്പുവച്ചു. അബൂദബിയിൽ നടന്ന ഗ്ലോബൽ റെയിൽ 2025 പ്രദർശനത്തിലാണ് കരാർ ഒപ്പുവച്ചത്.

യുഎഇക്കും ഒമാനുമിടയിൽ സമർപ്പിത ചരക്ക് റെയിൽ ഇടനാഴി ആരംഭിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിത്. ഹഫീത് റെയിൽ ശൃംഖല പ്രയോജനപ്പെടുത്തി നോടം ലോജിസ്റ്റിക്‌സ് പ്രതിദിന റെയിൽ സർവീസ് നടത്തുമെന്നാണ് ധാരണ. ആഴ്ചയിൽ ഏഴ് കണ്ടെയ്‌നർ ട്രെയിനുകളാണ് ഓടിക്കുക. ഓരോന്നിനും 276 ടിഇയു ശേഷിയുണ്ടാകും.

ജനറൽ കാർഗോ, നിർമിത വസ്തുക്കൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, അഗ്രിഫുഡ്സ്, മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയവയാണ് സർവീസിലൂടെ കൊണ്ടുപോകുക.

Similar Posts