< Back
UAE
മുസ്‌ലിംകളല്ലാത്തവർക്ക് സ്വന്തം വ്യക്തി നിയമം; യുഎഇ ഫെഡറൽ വ്യക്തിനിയമം നാളെ മുതൽ
UAE

മുസ്‌ലിംകളല്ലാത്തവർക്ക് സ്വന്തം വ്യക്തി നിയമം; യുഎഇ ഫെഡറൽ വ്യക്തിനിയമം നാളെ മുതൽ

Web Desk
|
31 Jan 2023 10:31 PM IST

മാതൃരാജ്യത്തെ നിയമവും പിന്തുടരാൻ സാധിക്കും

യുഎഇയിൽ മുസ്‌ലിംകൾ അല്ലാത്തവർക്ക് നാളെ മുതൽ അവരവരുടെ വിശ്വാസം അനുസരിച്ചുള്ള വ്യക്തിനിയമം നിലവിൽ വരും. മുസ്‌ലിം അല്ലാത്തവരുടെ വിവാഹം മുതൽ പിന്തുടർച്ചവകാശം വരെയുള്ള കേസുകൾ യു എ ഇ കോടതിയിൽ വ്യക്തി നിയമത്തിന്റെ അടിസ്ഥാനത്തിൽ തീർപ്പാക്കും. 2021 മുതൽ അബൂദബി എമിറേറ്റിൽ നടപ്പാക്കിയ നിയമമാണ് നാളെ മുതൽ യുഎഇ മുഴുവൻ ബാധകമാകുന്ന ഫെഡറൽ നിയമമായി മാറുന്നത്.

മുസ്‌ലിംകൾ അല്ലാത്തവരുടെ വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, സാമ്പത്തിക തർക്കങ്ങൾ, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ കേസുകൾ യു.എ.ഇയിലെ കോടതികളിൽ ഓരോ മതവിഭാഗങ്ങളുടെയും വ്യക്തിനിയമപ്രകാരം തീർപ്പാക്കാൻ കഴിയും. രാജ്യത്ത് നിലവിലുള്ള ഇസ്‌ലാമിക നിയമത്തിലെ വ്യവസ്ഥകൾ ബാധകമാക്കാതെ മറ്റു മതവിശ്വാസികൾക്ക് വിവാഹ മോചനം ഉൾപെടെയുള്ളവ സാധ്യമാകും. മാതൃരാജ്യത്തെ നിയമം ബാധകമാക്കണമെങ്കിൽ അതും സാധ്യമാകും.

പുതിയ നിയമം അനുസരിച്ച് വിവാഹ മോചനത്തിന് കാരണം വ്യക്തമാക്കേണ്ട ആവശ്യമില്ല. ദമ്പതികളിൽ ഒരാൾ വിവാഹ മോചനം ആവശ്യപ്പെട്ടാൽ കോടതി അനുവദിക്കും. പങ്കാളിയെ കുറ്റപ്പെടുത്തി പരാതി നൽകേണ്ടതില്ല. വിവാഹ മോചനം ഒഴിവാക്കുന്നതിന് മധ്യസ്ഥത നിർബന്ധമാണെന്ന നിബന്ധനയും ഒഴിവാക്കി. വിവാഹത്തിന് പെൺമക്കൾ രക്ഷിതാക്കളുടെ സമ്മതം വാങ്ങിയിരിക്കണമെന്ന നിബന്ധനയും ഒഴിവാക്കി. എന്നാൽ രണ്ട് പേർക്കും 21 വയസായിരിക്കണം. വിവാഹത്തിന് സാക്ഷിയുടെ ആവശ്യമില്ല. അനന്തരാവകാശ കേസുകളിൽ വിൽപത്രം ഇല്ലാത്ത സാഹചര്യത്തിൽ ആസ്തികൾ ഭാര്യക്കും മക്കൾക്കും തുല്യമായി വിഭജിക്കാം. പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും ഒരേ അവകാശമായിരിക്കും.

Non-Muslims have their own personal law; UAE Federal Personal Law from tomorrow

Similar Posts