< Back
UAE

UAE
മലയാള സിനിമയിലെ ഒരു ഗ്യാങിലും അംഗമല്ല: ടൊവിനോ
|23 April 2023 2:20 AM IST
എല്ലാ വിഷയങ്ങളിലും എടുത്തു ചാടി പ്രതികരിക്കാൻ താനില്ലെന്നും സത്യാനന്തര കാലത്ത് പ്രതികരണത്തേക്കാൾ പ്രവർത്തിയിലാണ് വിശ്വസിക്കുന്നതെന്നും ടോവിനോ
മലയാള സിനിമയിലെ ഒരു ഗ്യാങിലും താൻ അംഗമല്ലെന്ന് നടൻ ടോവിനോ തോമസ്. ദുബൈയിൽ നീലവെളിച്ചം സിനിമയുമായി ബന്ധപ്പെട്ട വാർത്താസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു ടോവിനോ.
എല്ലാ വിഷയങ്ങളിലും എടുത്തു ചാടി പ്രതികരിക്കാൻ താനില്ലെന്നും സത്യാനന്തര കാലത്ത് പ്രതികരണത്തേക്കാൾ പ്രവർത്തിയിലാണ് വിശ്വസിക്കുന്നതെന്നും ടോവിനോ പറഞ്ഞു.
സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കാൻ മടികാണിക്കുന്നത് എന്താണെന്ന ചോദ്യത്തിന് താനൊരാൾ മാത്രം പ്രതികരിച്ചാൽ എന്താണ് മാറ്റമുണ്ടാവുന്നത് എന്നായിരുന്നു ടൊവിനോയുടെ മറുപടി.