< Back
UAE

UAE
ഇരു സമസ്തകളും തമ്മിലുള്ള ഐക്യത്തിന് തടസം പുറത്തു നിന്നുള്ള ഒരു കണ്ണി: അബ്ദുല്‍ ഹകീം അസ്ഹരി
|22 March 2024 11:44 PM IST
സൗദിയില്‍ സമാപിച്ച അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങും വഴി ദുബൈയിലെത്തിയ അസ്ഹരി 'മീഡിയവണി'നോട് സംസാരിക്കുകയായിരുന്നു
ദുബൈ: ഇരു സമസ്തകളും തമ്മിലുള്ള ഐക്യത്തിന് ഏറ്റവും ഒടുവിലായി പുറത്തു നിന്നുള്ള ഒരു കണ്ണിയുടെ ഇടപെടലാണ് തടസം നില്‍ക്കുന്നതെന്ന് ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി. ലയനം തങ്ങളുടെ വോട്ട് ബാങ്കില്‍ നഷ്ടം വരുത്തുമെന്ന അവരുടെ തോന്നല്‍ അസ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു. സൗദിയില്‍ സമാപിച്ച അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങും വഴി ദുബൈയിലെത്തിയ അസ്ഹരി 'മീഡിയവണി'നോട് സംസാരിക്കുകയായിരുന്നു.