< Back
UAE

UAE
റമദാൻ പ്രമാണിച്ച് എയർ ഇന്ത്യയിൽ ഇന്ന് മുതൽ അധികബാഗേജ് അനുവദിക്കും
|31 March 2023 11:32 AM IST
ഇക്കണോമി ടിക്കറ്റിന് 40 കിലോ വരെ അനുവദിക്കും
റമദാൻ പ്രമാണിച്ച് യു.എ.ഇയിൽ നിന്നുള്ള എയർ ഇന്ത്യ യാത്രക്കാർക്ക് ബാഗേജ് ആനുകൂല്യം പ്രഖ്യാപിച്ചു. യു.എ.ഇയിൽനിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് ഇന്ന് മുതൽ അധിക ബാഗേജ് അനുവദിക്കും.
ഇക്കണോമി ടിക്കറ്റിന് 40 കിലോയും ബിസിനസ് ക്ലാസിന് 50 കിലോയും സൗജന്യമായി കൊണ്ടുപോകാം. ഏപ്രിൽ 23 വരെയാണ് ആനുകൂല്യം ലഭിക്കുക.
യു.എ.ഇയിൽനിന്ന് എയർ ഇന്ത്യ സർവീസ് നടത്തുന്ന ഇന്ത്യയിലെ അഞ്ച് നഗരങ്ങളിലേക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് എയർ ഇന്ത്യ വാർത്താകുറിപ്പിൽ അറിയിച്ചു. കേരളത്തിൽ കൊച്ചിയിലേക്ക് മാത്രമാണ് നിലവിൽ എയർ ഇന്ത്യ യു.എ.ഇയിൽ നിന്ന് സർവീസ് നടത്തുന്നത്.