< Back
UAE
ആയിരങ്ങൾക്ക് സദ്യയൊരുക്കി അബൂദബിയിൽ  ഐ.എസ്.സിയുടെ ഓണാഘോഷം
UAE

ആയിരങ്ങൾക്ക് സദ്യയൊരുക്കി അബൂദബിയിൽ ഐ.എസ്.സിയുടെ ഓണാഘോഷം

Web Desk
|
12 Sept 2022 10:40 AM IST

അബൂദബിയിലെ ഇന്ത്യൻ സോഷ്യൽ സെന്റർ വിപുലമായ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഇന്നലെ അയ്യായിരത്തോളം പേർക്ക് ഓണസദ്യയൊരുക്കിയാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്.

കോവിഡ് കാരണം രണ്ടുവർഷം ഓണത്തിന് ഒത്തുകൂടാൻ കഴിയാതിരുന്നതിന്റെ കുറവുകൾ തീർക്കുന്ന ആഘോഷമാണ് അബൂദബി സോഷ്യൽ സെന്ററിൽ തുടരുന്നത്. അത്തപൂക്കളമത്സരവും സദ്യയും ഗംഭീരമായി. ഇനി കായികമേളയാണ് നടക്കാനുള്ളത്.

ആഘോഷത്തിനെത്തിയ ആയിരങ്ങൾക്ക് വിഭവ സമൃദ്ധമായ സദ്യയാണ് വിളമ്പിയത്. അടുത്ത വാരാന്ത്യഅവധി ദിവസങ്ങളിൽ കൂടുതൽ മലയാളി കൂട്ടായ്മകൾ അബൂദബിയിൽ ഓണാഘോഷം സംഘടിപ്പിക്കുന്നുണ്ട്.

Similar Posts