< Back
UAE
ഓണമേളം മെഗാഷോ ശനിയാഴ്ച   അജ്മാൻ വിന്നേഴ്‌സ് സ്‌പോർട്‌സ് ക്ലബ്ബിൽ
UAE

'ഓണമേളം' മെഗാഷോ ശനിയാഴ്ച അജ്മാൻ വിന്നേഴ്‌സ് സ്‌പോർട്‌സ് ക്ലബ്ബിൽ

Web Desk
|
9 Sept 2022 11:11 AM IST

യു.എ.ഇയിലെ അൽബാബ് ഗ്രൂപ്പ് ഒരുക്കുന്ന 'ഓണമേളം' മെഗാഷോ നാളെ വൈകുന്നേരം ആറിന് അജ്മാനിലെ വിന്നേഴ്‌സ് സ്‌പോർട്‌സ് ക്ലബ്ബിൽ നടക്കും.

മക്‌ഡോണാൽഡ് മീഡിയയുടെ ബാനറിൽ നൗഷാദ് കൊടുങ്ങല്ലൂരാണ് സംവിധാനം നിർവഹിക്കുന്നത്. നാട്ടിലെ പ്രമുഖ ശിങ്കാരിമേളം ടീമായ 'ദൃശ്യം കലാസമിതിയുടെ ഫ്യൂഷൻ ശിങ്കാരിമേളം, ഹാസ്യതാരം ബിനു അടിമാലിയും സംഘവും അവതരിപ്പിക്കുന്ന കോമഡി സ്‌കിറ്റ്, വൈറൽ ഗായകൻ മണികണ്ഠൻ പെരുമ്പടപ്പിന്റെ നാടൻപാട്ട്, യൂസഫ് കാരക്കാട്, ഹർഷ ചന്ദ്രൻ തുടങ്ങിയ ഗായകരുടെ സംഗീത വിരുന്ന് എന്നിവ മെഗാഷോയുടെ ഭാഗമായി നടക്കും.

Similar Posts