< Back
UAE

UAE
യു.എ.ഇയില്‍ റമദാനിലെ വെള്ളിയാഴ്ചകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം
|15 April 2022 6:34 PM IST
റമദാനിലെ വെള്ളിയാഴ്ചകളില്‍ യു.എ.ഇയിലെ വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ നേരിട്ടെത്തേണ്ടതില്ലെന്ന് അറിയിപ്പ്. ഈ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ പഠനത്തിന് എമിറേറ്റ്‌സ് സ്‌കൂള്‍സ് എസ്റ്റാബ്ലിഷ്‌മെന്റ് അനുമതി നല്‍കി.
റമദാനില്‍ സ്‌കൂള്‍ ജീവനക്കാരുടെ ജോലി സമയം ആഴ്ചയില്‍ 25 മണിക്കൂറായിരിക്കും. തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ അഞ്ചര മണിക്കൂറും, വെള്ളിയാഴ്ചകളില്‍ മൂന്ന് മണിക്കൂറുമായിരിക്കും പ്രവര്‍ത്തന സമയം. വെള്ളിയാഴ്ച ഒഴികെയുള്ള അധ്യയന ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രണ്ടര വരേയോ, രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെയോ ക്ലാസ് നടത്താം. വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 വരെയായിരിക്കും പഠനസമയം.