< Back
UAE
ഉമ്മൻചാണ്ടിക്ക് ഇനിയും നീതി ലഭിക്കാനുണ്ടെന്ന്  അച്ചു ഉമ്മൻ
UAE

ഉമ്മൻചാണ്ടിക്ക് ഇനിയും നീതി ലഭിക്കാനുണ്ടെന്ന് അച്ചു ഉമ്മൻ

Web Desk
|
2 Nov 2023 7:48 AM IST

ആത്മകഥ 'കാലം സാക്ഷി' ഷാർജയിൽ പ്രകാശനം ചെയ്തു

ഉമ്മൻചാണ്ടിക്ക് ഇനിയും നീതി ലഭിക്കാനുണ്ടെന്ന് മകൾ അച്ചു ഉമ്മൻ. ഷാർജ പുസ്തകോൽസവത്തിൽ ഉമ്മൻചാണ്ടിയുടെ ആത്മകഥയായ ‘കാലം സാക്ഷി’യുടെ പ്രകാശന ചടങ്ങിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അച്ചു ഉമ്മൻ.

മാധ്യമപ്രവർത്തകൻ സണ്ണികുട്ടി എബ്രഹാം തയാറാക്കിയ കാലം സാക്ഷി അച്ചുഉമ്മനാണ് ഷാർജ പുസ്തകോൽസവത്തിൽ പ്രകാശനം ചെയ്തത്. വ്യവസായി സിപി സാലിഹ് കോപ്പി ഏറ്റുവാങ്ങി. ആത്മകഥയിൽ ആരെയും നോവിക്കരുതെന്ന നിർബന്ധം ഉമ്മൻചാണ്ടിക്ക് ഉണ്ടായിരുന്നെന്ന് സണ്ണികുട്ടി എബ്രഹാം പറഞ്ഞു.

ഇൻകാസ് നേതാക്കാളയ പുന്നയ്ക്കൻ മുഹമ്മദലി, മഹാദേവൻ വാഴശ്ശേരി, എസ്.എം, ജാബിർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈഎ റഹീം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Similar Posts