< Back
UAE

UAE
'പല്ലില്ലാത്ത ചിരികൾ' പ്രകാശനം ചെയ്തു
|9 Nov 2022 10:29 PM IST
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ റസീന ഹൈദറിന്റെ 'പല്ലില്ലാത്ത ചിരികൾ' എന്ന പുസ്തകം പ്രകാശനം ചെയ്തു. മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ വനിത വിനോദാണ് പ്രകാശനകർമം നിർവഹിച്ചത്.
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ റൈറ്റേഴ്‌സ് ഫോറത്തിൽ നടന്ന ചടങ്ങിൽ നസീമ സത്താർ പുസ്തകം ഏറ്റുവാങ്ങി. പ്രവീൺ പാലക്കീൽ പുസ്തകം പരിചയപ്പെടുത്തി. റഈസ് ഹൈദർ, ഷിബു ഹനീഫ എന്നിവർ ആശംസകൾ അർപ്പിച്ചു. ഇ.ആർ രമ്യ അവതരണവും റസീന ഹൈദർ മറുമൊഴിയും നടത്തി. ഫേബിയൻ ബുക്‌സാണ് പ്രസാധകർ. കൈരളി ബുക്‌സിൽ പുസ്തകം ലഭ്യമാകും.