< Back
UAE
ദുബൈയിലെ മസ്ജിദുകൾക്ക് സമീപം 24/7 പാർക്കിങ് ഫീസ്; ഇളവ് നമസ്കാര സമയങ്ങളിൽ മാത്രം
UAE

ദുബൈയിലെ മസ്ജിദുകൾക്ക് സമീപം 24/7 പാർക്കിങ് ഫീസ്; ഇളവ് നമസ്കാര സമയങ്ങളിൽ മാത്രം

Web Desk
|
31 July 2025 10:40 PM IST

ഇതുസംബന്ധിച്ച് പാർക്കിൻ കമ്പനിയും ദുബൈ മതകാര്യവകുപ്പും ധാരണപത്രം ഒപ്പിട്ടു

ദുബൈയിലെ മസ്ജിദുകൾക്ക് പരിസരത്തെ പാർക്കിങ് മേഖലയിൽ ആഴ്ചയിൽ എല്ലാദിവസവും ഇരുപത്തിനാല് മണിക്കൂർ പാർക്കിങ് ഫീസ് ഏർപ്പെടുത്തുന്നു. നമസ്‌കാരസമയങ്ങളിൽ ഒരു മണിക്കൂർ മാത്രമാണ് പാർക്കിങ് ഫീസിൽ ഇളവുണ്ടാവുക.

ആഗസ്റ്റ് മുതലാണ് ആഴ്ചയിൽ എല്ലാ ദിവസവം ഇരുപത്തിനാല് മണിക്കൂർ പാർക്കിങ് ഫീസ് നിലവിൽ വരുന്നത്. ഇതുസംബന്ധിച്ചാണ് പാർക്കിൻ കമ്പനിയും ദുബൈ മതകാര്യവകുപ്പും ധാരണപത്രം ഒപ്പിട്ടത്. M, MP എന്നീ കോഡുകളിലായിരിക്കും മസ്ജിദുകൾക്ക് സമീപത്തെ പാർക്കിങ് സോണുകൾ. ഇതിൽ 41 മസ്ജിദുകൾക്ക് സമീപമുള്ള പാർക്കിങ് മേഖല M സോണും 18 എണ്ണം MP സോണുമായിരിക്കും.

പ്രീമിയം പാർക്കിങ് മേഖലകളെയാണ് MP എന്ന് അടയാളപ്പെടുത്തുന്നത്. M സോണിൽ അരമണിക്കൂറിന് രണ്ട് ദിർഹവും ഒരു മണിക്കൂറിന് നാല് ദിർഹവുമാണ് പാർക്കിങ് നിരക്ക്. MP സോണിൽ സാധാണസമയങ്ങളിൽ ഇതേ നിരക്കാണെങ്കിലും തിരക്കേറിയ സമയത്ത് അരമണിക്കൂറിന് മൂന്ന് ദിർഹം ഒരു മണിക്കൂറിന് ആറ് ദിർഹം എന്ന നിലയിൽ നിരക്ക് മാറും.

Related Tags :
Similar Posts