< Back
UAE

UAE
യു.എ.ഇയുടെ പുതിയ പ്രസിഡന്റില്‍ പാര്‍ലമെന്റ് വിശ്വാസം രേഖപ്പെടുത്തി
|19 May 2022 9:34 PM IST
യു.എ.ഇയുടെ പുതിയ പ്രസിഡന്റില്‍ രാജ്യത്തെ പാര്‍ലമെന്റ് വിശ്വാസം രേഖപ്പെടുത്തി. പ്രസിഡന്റ് എന്ന നിലയില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നാടിനെ ശോഭനമായ ഭാവിയിലേക്ക് നയിക്കാന്‍ കഴിയുമെന്നും ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ പ്രമേയത്തില്‍ വ്യക്തമാക്കി.
സ്പീക്കര്‍ സഖര്‍ ഗോബാഷാണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ ശൈഖ് ഖലീഫയുടെ നിര്യാണത്തില്‍ അനുശോചനവും രേഖപ്പെടുത്തി.