< Back
UAE
അടിയന്തിരമായി പാസ്‌പോർട്ട് പുതുക്കാം; യു.എ.ഇയിലെ പാസ്‌പോർട്ട് സേവ ക്യാമ്പ് 6 കേന്ദ്രങ്ങളിൽ
UAE

അടിയന്തിരമായി പാസ്‌പോർട്ട് പുതുക്കാം; യു.എ.ഇയിലെ പാസ്‌പോർട്ട് സേവ ക്യാമ്പ് 6 കേന്ദ്രങ്ങളിൽ

Web Desk
|
28 May 2022 12:10 AM IST

നാളെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ മുൻകുർ അനുമതി വാങ്ങേണ്ടതില്ല

അടിയന്തിരമായി പാസ്‌പോർട്ട് പുതുക്കേണ്ടവർക്ക് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിക്കുന്ന പാസ്‌പോർട്ട് സേവ ക്യാമ്പ് വിവിധ എമിറേറ്റുകളിലെ ആറ്.ബി.എൽ.എസ് കേന്ദ്രങ്ങളിൽ നടക്കും. മറ്റന്നാൾ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ മുൻകുർ അനുമതി വാങ്ങേണ്ടതില്ല. ദുബൈ, ഷാർജ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിലെ ആറ് ബി എൽ എസ് കേന്ദ്രങ്ങളിലാണ് പാസ്‌പോർട്ട് സേവ ക്യാമ്പ് നടക്കുകയെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു.

മെയ് 29ന് ദുബൈയിലെ അൽഖലീജ് സെന്റർ, ദേര സിറ്റി സെന്റർ, ഷാർജയിലെ എച്ച് എസ് ബി സി ബാങ്ക് കെട്ടിടത്തിലെ കേന്ദ്രം, ഷാർജ ഇന്ത്യൻ അസോസിയേഷനിലെ കേന്ദ്രം, ഉമ്മുൽഖുവൈൻ ഡി.ഐ.ബി ബാങ്ക് കെട്ടിടത്തിലെ കേന്ദ്രം എന്നിവിടങ്ങളിൽ രാവിലെ പത്ത് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് ക്യാമ്പ് നടക്കുക. മരണം, ചികിത്സ, പഠനം, തൊഴിൽ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കായി പാസ്‌പോർട്ട് പുതുക്കേണ്ടവർക്കും, ഈവർഷം ആഗസ്റ്റ് 31ന് മുമ്പ് പാസ്‌പോർട്ട് കാലാവധി കഴിയുന്നവർക്കും, കലാവധി നിലവിൽ പിന്നിട്ടവർക്കും മുൻകൂർ അപ്പോയിന്റ്‌മെന്റ് എടുക്കാതെ ക്യാമ്പിലെത്തി അപേക്ഷ നൽകാം.

Similar Posts