< Back
UAE

UAE
പൊന്നാനി ചാമ്പ്യൻസ് കപ്പ്; പൊന്നാനി നാട്ടുകൂട്ടം ജേതാക്കൾ
|3 March 2023 10:20 AM IST
പൊന്നാനി വെൽഫെയർ കമ്മിറ്റി ദുബൈയിൽ സംഘടിപ്പിച്ച പൊന്നാനി ചാമ്പ്യൻസ് കപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ നാട്ടുകൂട്ടം പൊന്നാനി ചാമ്പ്യൻമാരായി. ഫിറ്റ് വെൽ പൊന്നാനിയെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്.
ഫ്രണ്ട്‌സ് പൊന്നാനി മൂന്നാം സ്ഥാനം നേടി. ടൂർണമെന്റിൽ 16 ടീമുകൾ മാറ്റുരച്ചു. ഭാരവാഹികളായ ഹാഫിസ് അലി, ഫിറോസ് ഖാൻ, സാബിർ മുഹമ്മദ് തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു.