< Back
UAE
യു.എ.ഇയിൽ മൂടൽമഞ്ഞിന് സാധ്യത; കാഴ്ചപരിധി കുറയുമെന്ന്   കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്
UAE

യു.എ.ഇയിൽ മൂടൽമഞ്ഞിന് സാധ്യത; കാഴ്ചപരിധി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Web Desk
|
2 Sept 2022 12:46 PM IST

പകൽ സമയത്ത് പൊടിക്കാറ്റിന് സാധ്യത

യു.എ.ഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് ഭാഗികമായി മൂടൽമഞ്ഞിന് സാധ്യതയുള്ളതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി(എൻ.സി.എം) മുന്നറിയിപ്പ് നൽകി. കാഴ്ചപരിധി കുറയുന്നതിനാൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

അബൂദബി, ദുബൈ, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. എങ്കിലും രാജ്യത്തെ താപനില 44 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബൂദബിയിലെ ഉയർന്ന താപനില 43 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 41 ഡിഗ്രി സെൽഷ്യസുമായിരിക്കും.

കുറഞ്ഞ താപനില യഥാക്രമം 29, 30 ഡിഗ്രി സെൽഷ്യസുമായിരിക്കും. ഇന്ന് രാത്രിയും നാളെ രാവിലെയും രാജ്യത്ത് നേരിയതോതിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. പകൽ സമയത്ത് പൊടിക്കാറ്റിനും സാധ്യതയുണ്ട്.

Similar Posts