< Back
UAE

UAE
യു.എ.ഇയില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത
|18 March 2022 2:19 PM IST
യു.എ.ഇയില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അബൂദബി മേഖലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കടല്‍പ്രക്ഷുബ്ദമാകുമെന്നതിനാല്‍ അബൂദബി തീരത്ത് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടലില്‍ പോകുന്നവര്‍ ജാഗ്രതപാലിക്കണം. കാറ്റിന്റെ പശ്ചാത്തലത്തില്‍ ഫുജൈറ തീരത്തും യെല്ലോ അലര്‍ട്ട് നിലവിലുണ്ട്.
അബൂദബിയില്‍ ഇന്നലത്തെ കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 26 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത് ദുബൈയില്‍ കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 26 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.