< Back
UAE
Prices of essential commodities to be controlled in connection with Ramadan; surveillance intensified
UAE

റമദാനിനോടനുബന്ധിച്ച് അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കും; നിരീക്ഷണം ശക്തമാക്കി യുഎഇ

Web Desk
|
11 Feb 2026 10:09 PM IST

ലുലു ഗ്രൂപ്പ് റമദാനിൽ വിലസ്ഥിരതയും വിലക്കിഴിവും പ്രഖ്യാപിച്ചു

ദുബൈ: റമദാനിൽ അവശ്യവസ്തുക്കളുടെ വിലവർധിക്കുന്നത് തടയാൻ വിപണിയിൽ നിരീക്ഷണം ശക്തമാക്കി യുഎഇ. മുട്ട, പാൽ, അരി,പഞ്ചസാര, കോഴിയിറച്ചി, ഗോതമ്പ്, പാചകയെണ്ണ തുടങ്ങി അവശ്യവസ്തുക്കളുടെ വില അന്യാമായി വർധിപ്പിച്ചാൽ നടപടി നേരിടേണ്ടി വരുമെന്ന് സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. യുഎഇയിലെ ​ഗവൺമെന്റ് സ്ഥാപനങ്ങളുടെ റമദാൻ പ്രവർത്തി സമയവും ഉച്ചക്ക് രണ്ടര വരെയാക്കി ചുരുക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

റമദാനിൽ തിങ്കൾ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ യുഎഇയിലെ സർക്കാർ ജീവനക്കാരുടെ പ്രവർത്തി സമയം രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ടരവരെയാക്കി ചുരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ 12 വരെയായിരിക്കും ജോലി. വെള്ളിയാഴ്ചകളിൽ വർക്ക് ഫ്രം ഹോമിനും ​ഗവൺമെന്റ് ജീവനക്കാർക്ക് അനുമതി ലഭിക്കും.

പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ലുലു ഗ്രൂപ്പ് അവശ്യവസ്തുക്കൾക്ക് റമദാനിൽ വിലസ്ഥിരതയും വിലക്കിഴിവും പ്രഖ്യാപിച്ചു. 27ലധികം രാജ്യങ്ങളിൽ നിന്ന് അവശ്യവസ്തുക്കൽ സംഭരിച്ചിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. ആറായിരത്തിലേറെ ഉൽപന്നങ്ങൾക്ക് 65 ശതമാനം വരെ വിലക്കിഴിവും ഏർപ്പെടുത്തും. ഡേറ്റ് ഫെസ്റ്റിവിെൽ, സ്വീറ്റ് ട്രീറ്റ് തുടങ്ങിയ കാമ്പയിനുകളും ഈ കാലയളവിൽ സംഘടിപ്പിക്കും. ഓൺലൈൻ ഡെലിവറി സേവനങ്ങൾ സജീവമാക്കുന്നതിനൊപ്പം ഓൺലൈൻ ഉപഭോക്തമാക്കൾ ഡിജിറ്റൽ ഓഫറും നൽകുമെന്ന് ലുലു വാർത്താകുറിപ്പിൽ അറിയിച്ചു.

Similar Posts