< Back
UAE
പ്രൊഫ. അബ്ദുൾ ഹക്കീം ഫൈസിയെ യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ചു
UAE

പ്രൊഫ. അബ്ദുൾ ഹക്കീം ഫൈസിയെ യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ചു

Web Desk
|
29 Sept 2022 7:34 PM IST

കൾച്ചറൽ വിഭാഗത്തിനുകീഴിൽ ലെക്ചറർ കാറ്റഗറിയിലാണ് പത്തുവർഷ ഗോൾഡൻ വിസ നൽകിയിരിക്കുന്നത്

ദുബൈ: ലീഗ് ഓഫ് ഇസ്ലാമിക് യൂണിവേഴ്‌സിറ്റീസ് ഗവേണിങ് ബോഡി അംഗവും കോഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്(സി.ഐ.സി) ജനറൽ സെക്രട്ടറിയുമായ പ്രൊഫ. അബ്ദുൾ ഹക്കീം ഫൈസി ആദൃശ്ശേരിയെ യു.എ.ഇ ഗവൺമെന്റ് തങ്ങളുടെ പത്തുവർഷ ഗോൾഡൻ വിസ നൽകി ആദരിച്ചു.

2018 മുതൽ യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് മുസ്ലിം കമ്മ്യൂണിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ് അംഗവും കൂടിയാണ് കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായ ഹക്കീം ഫൈസി. ലീഗ് ഓഫ് ഇസ്ലാമിക് യൂണിവേഴ്‌സിറ്റീസ് ഗവേണിങ് ബോഡിയിലെ ആദ്യ ഇന്ത്യക്കാരനാണിദ്ദേഹം.

വിവിധ മേഖലകളിലെ പ്രതിഭകൾക്കാണ് യു.എ.ഇ ഗോൾഡൻ വിസ നൽകിവരുന്നത്. വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് കൾച്ചറൽ വിഭാഗത്തിനുകീഴിൽ ലെക്ചറർ കാറ്റഗറിയിലാണ് അദ്ദേഹത്തെ ഗോൾഡൻ വിസയ്ക്ക് പരിഗണിച്ചത്.

നിലവിൽ കേരളത്തിനകത്തും പുറത്തുമായി 97 ഓളം വാഫി-വഫിയ്യ കോളേജുകളാണ് സി.ഐ.സിയോട് അഫ്ലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്നത്. 2004ൽ സി.ഐ.സിക്ക് രൂപം നൽകിയതുമുതൽ ഹക്കീം ഫൈസിയാണ് സി.ഐ.സിയുടെ നേതൃത്വം വഹിക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ പ്രവർത്തനങ്ങളാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്.

Similar Posts